നടി കാവേരി സംവിധായികയാകുന്നു


കൊച്ചി: മലയാളികള്‍ക്ക് എക്കാലവും ഓര്‍മിക്കുവാന്‍ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കാവേരി കല്യാണി. അഭിനയത്തിനു പുറമെ ഇപ്പോള്‍ സംവിധാനരംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് കാവേരി. 

‘പുന്നകൈ പൂവേ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായികയാകാന്‍ ഒരുങ്ങുകയാണ് കാവേരി.
ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരി തന്നെയാണ്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവും കാവേരി തന്നെയാണ്. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ പശ്ചാത്തലമാക്കിയുള്ള കഥയാണിത്. തിരുവല്ല സ്വദേശിയായ കാവേരി ബാലതാരമായാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍’ എന്ന ചിത്രത്തിലെ ‘കണ്ണാംത്തുമ്പി’ എന്ന പാട്ടുസീനില്‍ വന്നുപോവുന്ന കുട്ടി കാവേരിയുടെ മുഖം മലയാളികള്‍ക്ക് മറക്കാനാവില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാര്‍ദ്ധക്യപുരാണം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദേവരാഗം, ഉദ്യാനപാലകന്‍, ഗുരു, കിലുകില്‍ പമ്പരം, തച്ചിലേടത്ത് ചുണ്ടന്‍, തില്ലാന തില്ലാന, കംഗാരു, ജനകന്‍ തുടങ്ങി നിരവധി മലയാളചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും കാവേരി അഭിനയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed