സല്‍മാന്‍ ഖാനും കുടുംബവും ക്വാറന്റൈനില്‍
മുംബൈ: ഡ്രൈവറിനും രണ്ട് സ്റ്റാഫുകള്‍ക്കും കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മഖാന്‍ സ്വയം നിരീഷണത്തില്‍ പോയി. കുടുംബത്തോടൊപ്പമാണ് താരം പതിനാലു ദിവസത്തെ നിരീഷണത്തില്‍ പോയിരിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് താരം ഇക്കാര്യം അറിയിച്ചത്.
അദ്ദേഹവും കുടുംബവും പാവ്‌നെല്‍ ഫാംഹൗസ്സില്‍ ആണ് ക്വാറന്റൈന്‍ ദിവസങ്ങള്‍ ചിലവഴിക്കുക. അതുകൂടാതെ ഫാംഹൗസ്സില്‍ ഇരുന്നു കൊണ്ട് സല്‍മാന്‍ നിരവധി പാട്ടുകളും കൊറോണ വൈറസ് ബോധവല്‍കരണ വീഡിയൊകളും സാമുഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ താരം ബിഗ് ബോസ്സ് 14-ാം സീസണിന്റെ അവതാരാകനാണ്. വീക്കന്റ് എപ്പിസോഡില്‍ താരം എത്തേണ്ടതാണ് ഇതിനിടയിലാണ് സല്‍മാന്‍ ക്വാറന്റൈനില്‍ ആണെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്.

