ധ്യാൻ ശ്രീനിവാസന്റെ നായികയാകണോ
കൊച്ചി: നവാഗതനായ ജിത്തു വയലിൽ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കടവുള്‍ സകായം നടന സഭ’. സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലേക്ക് നായികയെ തേടിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ടൈറ്റിൽ പ്രകാശന വേളയിൽ തന്നെ പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ‘കടവുള്‍ സകായം നടന സഭ’.രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് ബിപിന്‍ ചന്ദ്രന്‍. ബെസ്റ്റ് ആക്ടർ, 1983, പാവാട, സൈറ ഭാനു എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: സാം സി.എസ്.

