‘ദൃശ്യം 2’വില്‍ പ്രധാന വേഷത്തില്‍ ആന്റണി പെരുമ്പാവൂരും


കൊച്ചി: ദൃശ്യം 2വില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോർട്ടുകൾ. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോണ്‍സ്റ്റബിള്‍ ആയാണ് ആന്റണി പെരുമ്പാവൂര്‍ വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ എസ്‌ഐ ആയി എത്തുംഎന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആക്കം കൂട്ടുന്നത്. സെപ്റ്റംബറിലാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ദൃശ്യത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്നും ജോര്‍ജുകുട്ടിക്കും കുടുംബത്തിനും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യവുമാണ് രണ്ടാം ഭാഗത്തേക്ക് എത്തിച്ചത് എന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും പറയുന്നത്. രണ്ടാം ഭാഗം ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമ ആണെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയത്.

You might also like

  • NEC

Most Viewed