മേഘ്‌നാ രാജ് അമ്മയായി

അകാലത്തിൽ മരണമടഞ്ഞ താരം ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്ന രാജിന് ആൺ കുഞ്ഞ് പിറന്നു. ചിരഞ്ജീവിയുടെ മരണത്തിൽ ദുഃഖത്തിലായിരുന്ന സർജ കുടുംബത്തിൽ സന്തോഷം നിറച്ചുകൊണ്ടാണ് കുഞ്ഞിന്റെ വരവ്.നടി മേഘ്‌നാ രാജിന് കുഞ്ഞ് പിറന്നു. ചീരുവിന്റെ (ചിരഞ്ജീവി സർജയുടെ വിളിപ്പേര്) അനിയൻ ധ്രുവ് കൈകളിലേന്തിയ കുഞ്ഞിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
നേരത്തെ മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ കട്ടൗട്ടിനൊപ്പം നിറവയറോടെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രം ഏറെ വേദനയോടെയാണ് ആരാധകർ കണ്ടത്.