സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി രാം ഗോപാൽ വർമ
സ്വന്തം ജീവിതം വെളളിത്തിരയിലേക്ക് എത്തുകയാണെന്ന് സംവിധായകൻ രാം ഗോപാൽ വർമ. മൂന്ന് ഭാഗങ്ങളായാണ് താൻ ചിത്രം ഒരുക്കുന്നതെന്നും സിനിമ വലിയ വിവാദങ്ങളുണ്ടാക്കുമെന്നും രാം ഗോപാൽ വർമ കുറിച്ചു. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതമുണ്ട് മൂന്ന് ഭാഗങ്ങളായി രാം ഗോപാൽ സിനിമയുടെ രചന രാം ഗോപാൽ തന്നെയാണ്. രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷൻസിൻറെ ബാനറിൽ ബൊമ്മക്കു മുരളിയാണ്. സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിൽ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്.
ആദ്യചിത്രത്തിൽ പുതുമുഖമാണ് വേഷമിടുന്നത്. എന്നാൽ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രത്തെ താൻ തന്നെ അവതരിപ്പിക്കുമെന്നും രാം ഗോപാൽ വർമ വ്യക്തമാക്കി. ആർജിവി- ദി ഇൻറലിജൻറ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തിൽ തൻറെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെ കുറിച്ചും പറയുമെന്നും രാം ഗോപാൽ വർമ വ്യക്തമാക്കി.

