സിബിഎസ്ഇ സിലബസ് കുറച്ചതിനെതിരെ കമല്‍ ഹാസന്‍


ന്യൂഡല്‍ഹി: മതേതരത്വം, പൗരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജിഎസ്ടി തുടങ്ങിയവ സിബിഎസ്ഇ സ്‌കൂളുകളിലെ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങളില്‍ നിന്നു നീക്കിയതിനെതിരേ രൂക്ഷ വിമര്‍ശനവുമായ കമല്‍ ഹാസന്‍ രംഗത്ത്. ഇവയൊക്കെ ഒഴിവാക്കി പകരം ഹിറ്റ്‌ലറുടെ ആത്മകഥയായ മിയേന്‍ കാംഫ്, അമേരിക്കയിലെ കറുത്ത വര്‍ഗക്കാരോട് വിദ്വേഷത്തിനായി രൂപീകരിച്ച കു ക്ലക്‌സ് ക്ലാന്‍ ചരിത്രം, അതിക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായ ജസ്റ്റിന്‍ എന്ന യുവതിയുടെ കഥ പറയുന്ന ഇറ്റാലിയന്‍ സിനിമ മാര്‍ക്വിസ് ഡി സേഡ്‌സ് ജസ്റ്റിന്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാമെന്നു കമല്‍ ഹാസന്‍ പരിഹസിച്ചു. 

സിബിഎസ്ഇ സിലബസില്‍ നിന്നു ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങള്‍ പോലും നീക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാക്കളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വിദ്യാഭ്യാസ വിദഗ്ധരും അടക്കമുള്ളവര്‍ നടത്തിയ ആരോപണങ്ങള്‍ക്കു പിന്നാലെയാണു രാഷ്ട്രീയക്കാരനായി മാറിയ സൂപ്പര്‍ സ്റ്റാര്‍ കമലിന്‍റെ പ്രസ്താവന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed