ബാലയും താനും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ തള്ളി അമൃത സുരേഷ്


കൊച്ചി: നടൻ ബാലയും താനും വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തകൾ തള്ളി ഗായിക അമൃത സുരേഷ്. പുതിയ സംഗീത സംരംഭത്തെക്കുറിച്ചുള്ള ആമുഖം അമൃത കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. എന്നാൽ അതിലെ പദപ്രയോഗങ്ങളെ തെറ്റായരീതിയിൽ വളച്ചൊടിച്ച് അമൃതയും ബാലയും വീണ്ടും ഒരുമിക്കുന്നുവെന്ന് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ വാർത്ത നൽകുകയായിരുന്നു.

അതിൽ യാതൊരു സത്യവുമില്ലെന്നും ബാലയുടെ പേര് പോലും പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് അമൃത പറയുന്നത്. വ്യാജവാർത്തകളെ പരമാവധി അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്ന അമൃത ഇനി നിയമപരമായി ഇത്തരം വാർത്തകളെ നേരിടുമെന്ന് വ്യക്തമാക്കി. സംഗീതജീവിതത്തിലെ പുതിയ പ്രൊജ‌ക്‌ടിനെക്കുറിച്ചാണ് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്.

തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതിൽ എഴുതിയത്. കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതെന്ന് അറിയില്ല. പോസ്റ്റ് ചെയ്ത് പിറ്റേ ദിവസം ഈ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടുവെന്നാണ് അമൃതയുടെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed