മുംബൈ പോലീസിന് ഒരു ലക്ഷം സാനിറ്റൈസറുകള്‍ സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

കോവിഡ് 19 പ്രതിരോധത്തിനായി മുംബൈ പോലീസിന് ഒരു ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിതരണം ചെയ്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മുംബൈ പോലീസ് താരത്തിന് നന്ദി അറിയിച്ച് ട്വീറ്റ് പങ്കുവച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
”സല്‍മാന്‍ ഖാന് നന്ദി, മുബൈ പോലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്തിച്ചു നല്‍കിയതിന്’എന്നാണ് ട്വീറ്റ്. ലോക്ഡൗണിനിടെ നേരത്തെയും നിരവധി സഹായങ്ങള്‍ സല്‍മാന്‍ ചെയ്തിരുന്നു.
അരിയും മറ്റു സാമഗ്രികളും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സല്‍മാന്‍ വിതരണം ചെയ്തിരുന്നു. തന്റെ പുതിയ സിനിമക്കായി മേടിച്ച ട്രക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനായി സല്‍മാന്‍ ഖാന്‍ വിട്ടു നല്‍കിയിരുന്നു.