ബഹ്‌റൈനിൽ പുതുതായി 495 പേർക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനിൽ പുതുതായി 495 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ341 പേർ പ്രവാസികളാണ്. 154 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 847 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു.
നിലവിൽ 4,597 പേരാണ് വിവിധ ചികിത്സാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്. ഇവരിൽ പതിമൂന്ന് പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.