യുവനടി രസ്ന പവിത്രൻ വിവാഹിതയായി
കൊച്ചി: യുവനടി രസ്ന പവിത്രൻ വിവാഹിതയായി. ഡാലിൻ സുകുമാരൻ ആണ് വരൻ. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുകളും സുഹൃത്തുക്കളും പങ്കെടുത്തു. സംവിധായകൻ സത്യൻ അന്തിക്കാട് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മലയാളത്തിലും തമിഴിലും ശ്രദ്ധേ നേടിയ നടിയാണ് രസ്ന. ലയാളത്തിലും തമിഴിലും ശ്രദ്ധേ നേടിയ നടിയാണ് രസ്ന. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ’ എന്ന സിനിമയിൽ നായികയായ രസ്ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഊഴം, ജോമോന്റെ സുവിശേഷങ്ങൾ, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

