യു.എ.ഇ ദേശീയദിനാഘോഷം: വാഹനാലങ്കാരം പരിധി ലംഘിച്ചാൽ കടുത്ത നടപടി; അബുദാബി പോലീസ്


അബുദാബി: യു.എ.ഇ ദേശീയദിനാഘോഷ ഭാഗമായുള്ള വാഹനാലങ്കാരവും ആഘോഷവും പരിധി ലംഘിച്ചാൽ  കടുത്ത നടപടിയുണ്ടാകുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പു നൽകി. ഇതുസംബന്ധിച്ച പൊലീസ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ. രാജ്യത്തിന്റെ ആഘോഷത്തിൽ സ്വദേശികളോടൊപ്പം വിദേശികൾക്കും പങ്കുചേരാനുള്ള അവസരമുണ്ട്.
എന്നാൽ ഇതിന്റെ പേരിൽ നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ആഘോഷം അതിരുകടക്കരുതെന്നും അബുദാബി പോലീസിലെ സെൻട്രൽ പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു. വാഹനം അലങ്കരിക്കാൻ അനുമതി ഈ മാസം 25 മുതൽ ഡിസംബർ ആറ് വരെ നൽകിയിട്ടുണ്ട്. ഗതാഗത നിയമം പാലിച്ചു മാത്രമേ ഇത്തരം വാഹനങ്ങൾ റോഡിലിറക്കാവൂ. നിയമലംഘകരെ കണ്ടെത്താൻ അബുദാബി, അൽ.ഐൻ, അൽദഫ്റ മേഖലകളിൽ പ്രത്യേക പരിശോധക റോന്തുചുറ്റുമെന്നും പോലീസ് വ്യക്തമാക്കി.
അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കു 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷയെന്നും ഓർമിപ്പിച്ചു. ഇതേസമയം ഫുജൈറ, അജ്മാൻ എമിറേറ്റുകളിൽ 28 മുതൽ ഡിസംബർ അഞ്ച് വരെ മാത്രമേ വാഹനം അലങ്കരിക്കാൻ പാടുള്ളൂ. ഔദ്യോഗിക റാലികൾ മാത്രമേ പൊതു റോഡുകളിൽ പാടുള്ളൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed