ധനുഷും സംവിധായകനായ സഹോദരൻ സെൽവ രാഘവനും വീണ്ടും


 

ചെന്നൈ: വര്‍ഷങ്ങള്‍ക്കുശേഷം ധനുഷും സംവിധായകനായ സഹോദരൻ സെൽവ രാഘവനും ഒന്നിക്കുന്നു. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുന്ന വിവരം സെല്‍വ രാഘവന്‍ തന്നെയാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവച്ചത്.

ധനുഷിന്റെ എല്ലാ സിനിമാ വിജയത്തിലും നന്ദി പറയുന്നപേരാണ്‌ സഹോദരൻ സെൽവ രാഘവൻ. 2013ല്‍ ഇറങ്ങിയ ‘കാതല്‍ കൊണ്ടെെ’നാണ് ധനുഷിനെ തമിഴ് സിനിമയില്‍ ശ്രദ്ധേയനാക്കിയത്. സെല്‍വയാണ് സിനിമ ഒരുക്കിയത്. ധനുഷിന്റെ കരിയറിലെ ആദ്യ ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം ‘പുതുപ്പേട്ട’, വലിയ നിരൂപക പ്രശംസ നേടിയ ‘മയക്കം എന്ന’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സെല്‍വയായിരുന്നു. 7ജി റെയിന്‍ബോ കോളനി, ആയിരത്തില്‍ ഒരുവന്‍ തുടങ്ങിയ തമിഴിലെ ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സെൽവ രാഘവന്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed