ബ്രേവ് ചാമ്പ്യൻഷിപ്പ്: 6.2 കിലോ സ്വർണ്ണ ബെൽറ്റ് നേടിയത്അസമത്ത് മുർസക് നോ
മനാമ:ബഹ്‌റൈനിൽ വച്ച് നടന്ന ബ്രേവ് ഇൻറർനാഷണൽ കോംബാറ്റ് സി എഫ് ചാമ്പ്യൻഷിപ്പിൽ 6.2 കിലോ സ്വർണ്ണ ബെൽറ്റ് നേടിയത് റഷ്യയുടെ താരം അസമത്ത് മുർസക് നോ . ബഹ്‌റൈനിൽ വച്ച് കഴിഞ്ഞ ദിവസം അവസാനിച്ച ബ്രെവ് സി എഫ് 29 ലോക ചാംപ്യൻഷിപ്പിലാണ് എതിരാളികളെ നിലം പരിശാക്കി റഷ്യക്കാരൻ ഈ വിജയകിരീടം ചൂടിയത്.ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നവംബർ 11 തൊട്ട് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ബ്രസീൽ, ഫലസ്തീൻ, റഷ്യ, സ്വീഡൻ, ഫിലിപ്പീൻസ്, അയർലണ്ട്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ഈജിപ്ത്, അമേരിക്ക, ബഹ്‌റൈൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരിച്ചത്. ദേശീയ മത്സരത്തിൽ ബഹ്‌റൈൻ താരം ഹംസ കോഹീജിയാണ് ബഹ്റൈന് വേണ്ടി പോരാടിയത്. ബഹ്‌റൈനിൽ മത്സരം നടക്കുമ്പോൾ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ നേരിട്ട് തന്നെ കളിക്കാർക്ക് ആവേശം പകരാൻ എത്തിയതും സാധാരണക്കാർക്കൊപ്പം കളിക്കാരുടെ കൂടെ തന്നെ ദാഹജലം അടക്കം നൽകാൻ എത്തിയതും വേറിട്ട അനുഭവമായി. കാണികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തുകൊണ്ടും കളിക്കളത്തിൽ അദ്ദേഹം ആവേശമായി.ബഹ്‌റൈനിൽ ആദ്യമായി സ്ത്രീകളുടെ വിഭാഗത്തിലെ മത്സരവും ഇത്തവണ നടന്നു.
ബ്രേവ് ചാമ്പ്യൻഷിപ്പ്

