തൃഷ നായികയാകുന്ന ഗർജനൈ
ചെന്നൈ: തെന്നിന്ത്യയിൽ ഒട്ടേറെ ഹിറ്റുകൾ സ്വന്തമാക്കിയ താരം തൃഷ നായികയായി ഒരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഗർജനൈ. സുന്ദർ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായിക തൃഷയാണ്. മധുവെന്ന കഥാപാത്രമായിട്ടാണ് ഗർജനൈയിൽ തൃഷ അഭിനയിക്കുന്നത്. അനുഷ്‍ക ശർമ്മ നായികയായ എൻ.എച്ച് 10 എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗർജനൈ ഒരുക്കുന്നത്. നവദീപ് സിംഗ് ഹിന്ദിയിൽ എൻ.എച്ച് 10 സംവിധാനം ചെയ്‍തത്. ഗർജനൈയിൽ തൃഷയ്‍ക്കൊപ്പം വംശി കൃഷ്‍ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അമ്രിഷ് ഗണേഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. അതേസമയം എ.ആർ മുരുഗദോസിന്റെ കഥയാണ് എം. ശരവണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്.

