തൃഷ ചിരഞ്ജീവിയുടെ നായികയാകുന്നു
ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ നായിക തൃഷ ചിരഞ്ജീവിയുടെ നായികയാകുന്നതായി റിപ്പോർട്ട്. നഎന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് വാർത്തകൾ.
തൃഷ ഏറ്റവും ഒടുവിൽ തെലുങ്കിൽ അഭിനയിച്ചത് 2016ലാണ്. നായിക എന്ന ചിത്രത്തിൽ. ചിരഞ്ജീവി നായകനാകുന്ന നൂറ്റിയന്പത്തി രണ്ടാമത് ചിത്രത്തിലാണ് അടുത്തതായി തൃഷ നായികയാകുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. തിരുനാവുക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റർ. സുരേഷ് ശെൽവരാജൻ ആണ് പ്രൊജക്റ്റ് ഡിസൈനർ. ചിരഞ്ജീവിയുടെ അമ്മ അഞ്ജനയും ഭാര്യ സുരേഖയും ഉൾപ്പടെയുള്ളവർ പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. സുരേഖയാണ് ആദ്യ ക്ലാപ് അടിച്ചത്. അതേസമയം ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡ്ഡി വൻ ഹിറ്റാണ്. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തിൽ അഭിനയിച്ചത്.

