കൂടത്തായി: സിനിമയുമായി മുന്നോട്ടെന്ന് ഡിനി


തിരുവനന്തപുരം:  കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരന്പര  നയെ അടിസ്ഥാനമാക്കിയുള്ള സിനിമയുമായി മുന്നോട്ടു പോകുമെന്ന് സിനിമñസീരിയൽ‍ നടി ഡിനി ഡാനിയേൽ. മോഹൻ‍ലാൽ‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന കൂടത്തായി അധികരിച്ചുള്ള ചിത്രം ആശിർ‍വാദ് സിനിമാസ് ഒരുക്കുന്നുവെന്ന് നേരത്തെ വാർ‍ത്തകൾ‍ വന്നിരുന്നു. എന്നാൽ‍ അതിന് മുന്നേ തന്നെ ഡിനിയെ നായികയാക്കി കൂടത്തായി എന്ന ചിത്രത്തിന്റെ വർ‍ക്കുകൾ‍ മറ്റൊരു ടീം തുടങ്ങിയിരിക്കുകയാണ്. ഡോളി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഡിനി അവതരിപ്പിക്കുന്നത്. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തിൽ‍ തിരക്കഥ എഴുതുന്നു. അലക്‌സ് ജോസഫാണ് നിർ‍മ്മാണം. ‘ഞങ്ങളുടേത് വളരെ ചെറിയ ഒരു പ്രൊജക്ടാണ്. മത്സരിക്കാൻ യാതൊരു ഉദ്ദേശവുമില്ല. ചലച്ചിത്ര മേഖലയിലെ ഇതിഹാസങ്ങളോട് താരതമ്യം ചെയ്യാവുന്നതിന്റെ ഏഴയലത്ത് ഞങ്ങളില്ല. ആന്റണി പെരുന്പാവൂരോ ആശിർ‍വാദ് സിനിമാസിലെ ആരെങ്കിലുമോ തങ്ങളുടെ ക്രൂവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. കൂടത്തായി യാതൊരു മത്സരങ്ങൾ‍ക്കും വേണ്ടിയുള്ള ഒരു സിനിമ അല്ല. യാതൊരു മുൻ‍വിധികൾ‍ക്ക് വേണ്ടിയുള്ളതുമല്ല. ഇതിനെ വെറും ഒരു സിനിമ ആയി കാണാനാണ് അപേക്ഷ” ഡിനി പറഞ്ഞു.

അതേസമയം, മോഹൻലാലിനു വേണ്ടി നേരത്തേ തയ്യാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരന്പര സിനിമയാക്കുന്നതെന്നാണ് ആന്റണി പെരുന്പാവൂർ‍ അറിയിച്ചത്. സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ‍ വിവരങ്ങൾ‍ വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed