കർണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വീട്ടിൽ നിന്ന് നാലരക്കോടി പിടികൂടി


ബംഗലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലും ഒാഫിസുകളിലും നടത്തിയ ആദായനികുതി വകുപ്പ് റെയ്ഡില്‍ കണക്കില്‍ പെടാത്ത നാലര കോടി രൂപ പിടിച്ചെടുത്തു. പരമേശ്വര പങ്കാളിയായ മെഡിക്കല്‍ കോളജിന്‍റെ ഒാഫീസില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്.  ഇന്നലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പരമേശ്വരയുടെ അടുപ്പക്കാരെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ആദായനികുതി വകുപ്പിനെ ബി ജെ പി രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed