കെജിഎഫ് രണ്ടാം ഭാഗത്തിൽ‍ വില്ലനായി സഞ്ജയ് ദത്ത്


ബംഗളൂരു: കന്നഡ ബാഹുബലി എന്നറിയപ്പെട്ട കെജിഎഫിന്റെ രണ്ടാം ഭാഗത്തിൽ‍ അധീര എന്ന വില്ലനായെത്തുന്നത് സഞ്ജയ് ദത്ത് തന്നെ. 200 കോടി ക്ലബ്ബിൽ‍ ഇടം നേടിയ കെ.ജി.എഫ് കന്നഡ സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ വിജയം ആണ്. ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഡബ്ബിങ് വേർ‍ഷനുകൾ‍ ഒക്കെ വലിയ വിജയം നേടിയിരുന്നു. കെ.ജി.എഫ് 2 റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ‍ ആരാധകർ‍. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ കെ.ജി.എഫ് 2 വിനായി വലിയ പ്രതീക്ഷയിൽ‍ ആണ് ആരാധകർ‍.

പ്രശാന്ത് നീൽ‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ‍ ചേർ‍ന്നാണ്. ഹോമബിൽ‍ ഫിലിംസിന്റെ ബാനറിൽ‍ വിജയ് കിരാഗണ്ടൂർ‍ നിർ‍മ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കേരളത്തിൽ‍ വിതരണം ചെയ്തതു ഗ്ലോബൽ‍ യുണൈറ്റഡ് മീഡിയ ആണ്.

കോളാറിലെ സ്വർ‍ണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ‍ ആണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ‍ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed