കമൽ‍ഹാസന്റെ ബിഗ് ബോസിനെ രൂക്ഷമായി വിമർ‍ശിച്ച് ചിന്‍മയി


ചെന്നൈ: കമൽ‍ഹാസൻ അവതാരകനായിട്ടുള്ള ബിഗ് ബോസ് ഷോയ്ക്കെതിരേ കടുത്ത വിമർ‍ശനവുമായി ഗായിക ചിന്‍മയി ശ്രീപാദ രംഗത്ത്. ഷോയിലെ ഒരു വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്താണ് ചിന്‍മയിയുടെ വിമർ‍ശനം. ‘താൻ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാൾ‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനൽ‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകർ‍ കൈയടിക്കുന്നു, ആർ‍പ്പുവിളിക്കുന്നു. കൈയടിക്കുന്ന പ്രേക്ഷകർ‍ക്കും സ്ത്രീകൾ‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം.’ ചിന്‍മയി ട്വീറ്റ് ചെയ്തു.

കടുത്ത വിമർ‍ശനം നേരിടുകയാണ്. ഇതിലെ മത്സരാർ‍ത്ഥികളിലൊരാളായ ശരവണൻ കോളേജിൽ‍ പഠിക്കുന്ന സമയത്ത് ബസിൽ‍ കയറുന്പോൾ‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പർ‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന പ്രസ്താപനയെ കൈയടികളോടെ കാണികൾ‍ സ്വീകരിച്ചതിനെതിരെയാണ് വിമർ‍ശനം ഉയരുന്നത്. ശരവണന്റെ വെളിപ്പെടുത്തൽ‍ കേട്ടിട്ടും കമലഹാസൻ‍ ഒന്നും തന്നെ പ്രതികരിച്ചതുമില്ല. ഇതേ തുടർ‍ന്ന് സോഷ്യൽ‍ മീഡിയയിൽ‍ കമൽ‍ഹാസനെതിരേയും ശരവണനെതിരേയും കടുത്ത വിമർ‍ശനങ്ങളാണ് ഉയരുന്നത്.

നേരത്തെ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി നടി മീര മിഥുൻ രംഗത്ത് വന്നിരുന്നു. ഷോയിൽ‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരൻ ദുരുദ്ദേശത്തോടെ സ്പർ‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. തമിഴ് ബിഗ് ബോസ് അശ്ലീല പരിപാടിയാണെന്നും സെൻസർ‍ ചെയ്യണമെന്നുമുള്ള പരാതികൾ‍ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. തമിഴ് സംസ്‌കാരത്തിന് നിരക്കാത്ത പരിപാടിയെന്ന വിമർ‍ശനം കെട്ടടങ്ങും മുന്പേയാണ് പുതിയ ആരോപണങ്ങളും വിവാദങ്ങളും തലപൊക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed