ഉല്ലാസത്തിൽ പുതുമുഖ നായിക


കൊച്ചി: നവാഗതനായ ജീവൻ ജോജോ ഷെയിൻ നിഗമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഉല്ലാസത്തിൽ നായികയായെത്തുന്നത് പുതുമുഖം. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നടിയുടെ ലുക്ക് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് പവിത്ര.

കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുകയാണ്.  പ്രവീൺ ബാലകൃഷ്ണൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അരവിന്ദൻറെ അതിഥികൾ എന്ന ചിത്രത്തിൻറെ ഛായാഗ്രാഹകനായ സ്വരൂപ്  ഫിലിപ്പാണ്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്. തെന്നിന്ത്യൻ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, അംബിക, ബേസിൽ ജോസഫ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാഫി ചെമ്മാട് പ്രോജകട് ഡിസൈനറായിട്ടുള്ള ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരനാണ്. എഡിറ്റിംഗ് ജോൺകുട്ടി. കലാസംവിധാനം നിമേഷ് താനൂർ. വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് റഷീദ് അഹമ്മദ്. സഹസംവിധാനം സനൽ വിദേവൻ, സ്റ്റിൽ രോഹിത് കെ സുരേഷ്.രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂടെ സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന സംരഭം ആണ് ഉല്ലാസം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed