12-ാം വയസ്സില്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍: സുനൈര ഖാന്‍


ഹൈദരാബാദ് സ്വദേശിയായ സുനൈര ഖാന്‍ എന്ന പന്ത്രണ്ടുകാരി ഇന്ന് അറിയപ്പെടുന്ന ഒരു സോഫ്റ്റ് വെയര്‍ ഡവലപ്പറും, ഐടി സംരംഭകയുമാണ്. വിവിധ സംഘടനകള്‍ക്കായി ഇതിനോടകം തന്നെ നിരവധി ബിസിനസ് ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ച സുനൈര സ്വന്തമായി ഒരു സ്ഥാപനവും നടത്തുണ്ട്. തന്റെ പന്ത്രണ്ടാം വയസ്സില്‍ ഇത്രയധികം നേട്ടങ്ങള്‍ കൊയ്യാന്‍ സുനൈരയ്ക്ക് സാധിച്ചത് അമ്മയുടെ പിന്തുണ കൊണ്ടാണ്.

ബിടെക് വിദ്യാര്‍ത്ഥികളെ ഐടി പരിശീലകയായ അമ്മ പഠിപ്പിക്കുന്നത് കണ്ട് കൗതുകം തോന്നിയ സുനൈര ഏഴാം വയസ്സില്‍ തന്നെ അമ്മയുടെ കീഴില്‍ ഐടി പരിശീലനം ആരംഭിച്ചു. എട്ടാം വയസ് എത്തിയതോടെ സ്വന്തമായി സോഫ്റ്റ് വെയര്‍ നിര്‍മ്മാണവും ആരംഭിച്ചു. ദങ കിളീരീാ എന്ന പേരില്‍ സ്വന്തം വെബ്സൈറ്റ് ഉണ്ടാക്കിയ സുനൈര വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടി സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നുമുണ്ട്.

കുട്ടികള്‍ക്കു താല്‍പര്യമുള്ള മേഖലകളില്‍ പ്രോത്സാഹനം നല്‍കണമെന്നാണ് മകളുടെ നേട്ടം ചൂണ്ടിക്കാട്ടി പിതാവ് നിഷത് ഖാന്‍ പറയുന്നത്. എച്ച്‌ടിഎംഎല്‍, സിഎസ്‌എസ്, പിഎച്ച്‌പി, ജാവാ സ്‌ക്രിപ്റ്റ് തുടങ്ങിയവയെല്ലാം സുനൈരയ്ക്ക് വഴങ്ങും. എന്‍ജിഒകള്‍ക്ക് വേണ്ടിയും വെബ്സൈറ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ അമ്മയെ പോലെ ബിടെക് വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇതിനോടകം അഞ്ചു ബാച്ച്‌ ബിടെക് വിദ്യാര്‍ഥികളെ സുനൈര പരിശീലിപ്പിച്ചു കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed