എനിക്ക് ഏറ്റവും കടപ്പാടുള്ളത് സന്തോഷ് പണ്ഡിറ്റിനോട്


കൊച്ചി: കുന്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി വന്ന് പ്രേക്ഷകരുടെ മനസിൽ‍ ഇടം നേടിയ താരം ഗ്രേസ് ആന്റണി തന്‍റെ കരിയറിലെ ബ്രേക്കിനെ കുറിച്ച് മനസ് തുറക്കുന്നു. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്‍റെ പാട്ടുകളും ഇല്ലായിരുന്നുവെങ്കിൽ തനിക്ക് കരിയറിൽ ഇത്രവലിയ ഒരു ബ്രേക്ക് ഉണ്ടാവില്ലായിരുന്നുവെന്നാണ് താരം പറയുത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ റാഗിങ്ങ് സീനിലൂടെയാണ് ഗ്രേസ് ശ്രദ്ധേയമായി തുടങ്ങിയത്. ചിത്രത്തിലെ റാഗിങ് സീനിൽ, സന്തോഷ് പണ്ഡിറ്റിന്‍റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം ആസ്വദിച്ചു പാടുന്ന ഗ്രേസിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ കഥാപാത്രത്തെ കണ്ടാണ് കുന്പളങ്ങി നൈറ്റ്‌സിലേക്ക് ഗ്രേസിനെ ക്ഷണിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ഒഡീഷൻ സമയത്ത് ഹരിമുരളീരവം എന്ന ഗാനം പാടാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ഈ ഗാനം മാറ്റി സന്തോഷ് പണ്ഡിറ്റിന്‍റെ ‘രാത്രി ശുഭരാത്രി’ എന്ന ഗാനം താൻ തന്നെ സജസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗ്രേസ് പറഞ്ഞു. എന്നാൽ‍ ഈ ഗാനം പാടിയതിന് നിരവധിപ്പേർ എന്നെ കളിയാക്കിയിരുന്നു, പക്ഷെ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്‍റെ പാട്ടുകളോടും തനിക്ക് സ്നേഹവും കടപ്പാടും ഉണ്ടെന്നും ഗ്രേസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed