ഗാനഗന്ധർവ്വൻ: വ്യത്യസ്തമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ


തിരുവനന്തപുരം: പഞ്ചവർ‍ണത്തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. സിനിമയുടെ പ്രചാരണം സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. 

ഗാനമേള ടീമിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമയുടെ കഥ. സിനിമയുടെ പ്രചാരണാർത്ഥം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ അണിയറക്കാർ പങ്കുവച്ചു. ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ പോസ്റ്ററിൽ മൈക്ക് പിടിച്ച് നിൽക്കുന്നത് മമ്മൂട്ടിയും കൂടെയുള്ളത് മനോജ് കെ ജയനടക്കമുള്ള താരങ്ങളുമാണ്. ‘സൂപ്പർ ഹിറ്റ് ഗാനമേള’ യുടെ ഈ പോസ്റ്റർ യഥാർത്ഥത്തിൽ സിനിമയുടെ പോസ്റ്ററും സിനിമയ്ക്കുള്ളിലെ പോസ്റ്ററുമാണ്. ഇതേ തലവാചകത്തോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളതും.

രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കലാസദൻ ഉല്ലാസ് എന്ന ഗാനമേള ട്രൂപ്പ് ഗായകന്റെ റോളിലെത്തുന്നു. പുതുമുഖ താരം വന്ദിത മനോഹർ നായികയാകുന്ന ചിത്രത്തിന് ദീപക് ദേവ് സംഗീതവും അഴഗപ്പൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed