അമര്‍നാഥ് യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കി ഇന്തോ-ടിബറ്റന്‍ സേന
ശ്രീനഗര്‍: മലമുകളില്‍ നിന്നും പതിക്കുന്ന കല്ലുകളെ ഷീല്‍ഡ് ഉപയോഗിച്ച് തടഞ്ഞും വെള്ളം കുത്തിയൊലിക്കുന്ന സ്ഥലങ്ങളില്‍ ചുമന്നുകൊണ്ടും അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കി ഇന്ത്യോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ്. തീര്‍ത്ഥാടര്‍ക്ക് നേരെ തീവ്രവാദികളുടെ ഭീഷണി ഉയര്‍ന്നതോടെ വന്‍ സുരക്ഷയാണ് അമര്‍നാഥ് യാത്രയില്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടക സംഘം കശ്മീരിലെ ബല്‍താല്‍ മേഖലയില്‍ എത്തിയപ്പോഴാണ് മല മുകളില്‍ നിന്ന് കല്ലുകള്‍ പതിച്ചത്.
എന്നാല്‍ സംഘം ധീരമായി സാഹചര്യത്തെ നേരിട്ടു. മുകളില്‍ നിന്ന് എത്തിയ കല്ലുകളെ നിരന്നു നിന്ന് ഷീല്‍ഡ് ഉപയോഗിച്ച് തടഞ്ഞാണ് പോലീസുകാര്‍ തീര്‍ത്ഥാടകരെ രക്ഷപെടുത്തിയത്. കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് തീര്‍ത്ഥാടനത്തിന്റെ കാലയളവില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ സുരക്ഷാ സംഘങ്ങളെ വഴിയില്‍ ഉടനീളം ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട് . ലഷ്‌കര്‍ ഇ തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷാ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

