വിജയ് ചിത്രം മെർ‍സൽ‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം വ്യക്തമാക്കി ജ്യോതിക


ചെന്നൈ: 2017ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്ന ആറ്റ്‍ലി സംവിധാനം ചെയ്ത് ഇളയ ദളപതി നായകനായ മെർ‍സലിൽ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ജ്യോതിക‍. രണ്ട് നായികമാരുള്ള ചിത്രത്തിൽ‍ ട്രിപ്പിൾ‍ വേഷത്തിലാണ് വിജയ് എത്തിയത്. നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാർ‍. നിത്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചത് ജ്യോതികയെയായിരുന്നു. എന്നാൽ‍ താരം ചിത്രത്തിൽ‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് രണ്ട് വർ‍ഷത്തിന് ശേഷം അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോ. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് മനസ് തുറന്നത്.

 മെർ‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാൽ‍ സർ‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തിൽ‍ അണിയറ പ്രവർ‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടർ‍ന്ന് ഞാൻ‍ ആ ചിത്രം വേണ്ടെന്നു വെച്ചു− ജ്യോതിക പറഞ്ഞു. ബജറ്റ് നോക്കിയല്ല പ്രേക്ഷകർ‍ സിനിമ കാണുന്നത്. ചിത്രം എന്തു നൽ‍കുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകൾ‍ വേണ്ടെന്നുവെച്ച് നേർ‍കൊണ്ട പാർ‍വൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ ഞാൻ‍ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുന്പോൾ‍ നേർ‍കൊണ്ട പാർ‍വൈ ചെറുതാണ്. എന്നാൽ‍ അത് നൽ‍കുന്ന സന്ദേശം വളരെ വലുതാണ്. ജ്യോതിക പറഞ്ഞു.

 ജ്യോതിക മെർ‍സലിൽ‍ നിന്നും പിന്‍മാറിയെങ്കിലും നിത്യക്കത് ഭാഗ്യമായി മാറുകയായിരുന്നു. ചിത്രത്തിൽ‍‌ തകർ‍പ്പൻ പ്രകടനമാണ് നിത്യ കാഴ്ച വെച്ചത്. തമിഴകത്ത് നിത്യയുടെ താരമൂല്യം ഉയർ‍ത്താനും മെർ‍സലിലെ കഥാപാത്രത്തിന് സാധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed