വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചിലർ‍ ചോദിച്ചിട്ടുണ്ട്: ഗായത്രി സുരേഷ്


കൊച്ചി: സിനിമയിൽ‍ വന്ന ശേഷം വിട്ടുവീഴ്ച ചെയ്യാമോ എന്ന ചോദ്യവുമായി പലരും സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങൾ‍ക്ക് താൻ മറുപടി നൽ‍കാറില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നൽ‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

"സിനിമയാണല്ലോ, താങ്കൾ‍ക്ക് അറിയാമല്ലോ, കോംപ്രമൈസിന് തയ്യാറാണോ?" എന്ന രീതിയിലാണ് തനിക്ക് സന്ദേശങ്ങൾ‍ ലഭിച്ചതെന്നും അത്തരത്തിലുള്ള സന്ദേശങ്ങൾ‍ താൻ അവഗണിക്കുകയാണ് ചെയ്തതെന്നും ഗായത്രി പറഞ്ഞു. അതേസമയം അങ്ങനെ ചോദിക്കുന്നവർ‍ക്ക് കൃത്യമായ മറുപടി നൽ‍കണമെന്ന് ഗായത്രിക്കൊപ്പം അഭിമുഖത്തിൽ‍ പങ്കെടുത്ത ധ്രുവൻ‍ പ്രതികരിച്ചു. എന്നാൽ‍ ഇത്തരം സമീപനം ഇനിയുണ്ടായാലും താൻ‍ മറുപടി നൽ‍കില്ലെന്നും മറുപടി നൽ‍കാതിരിക്കലാണല്ലോ ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പ്രതികരിച്ചു.

ഗായത്രിയും ധ്രുവനും അഭിനയിച്ച ചിൽ‍ഡ്രൻസ് പാർ‍ക്ക് എന്ന സിനിമ തിയേറ്ററിൽ‍ എത്തിയ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗായത്രി ഒരു മെക്സിക്കൻ അപാരത, സഖാവ്, വർ‍ണ്യത്തിൽ‍ ആശങ്ക തുടങ്ങിയ സിനിമകളിൽ‍ അഭിനയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed