മോദിയെയും ധോനിയെയും വിമർശിക്കുന്നത് അവസാനിപ്പിക്കൂവെന്ന് പ്രിയദർശൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോനിയെയും വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകൻ പ്രിയദർശൻ. “മോദിയെയും ധോനിയെയും വിമർശിക്കുന്നത് നിർത്തൂ, രണ്ട് പേരും നമ്മുടെ രാജ്യത്തിന്റെ യശസ്സിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്.” പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ തോൽവിയിൽ ധോനിക്കെതിരെ വൻ വിമർശങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിയന്റെ പ്രതികരണം.

