പാഷാണം ഷാജി സംവിധാനത്തിലേക്ക്


കൊച്ചി: ഹാസ്യതാരം പാഷാണം ഷാജി (സാജു നവോദയ) സംവിധാന രംഗത്തേക്ക്. ഫുട്‌ബോൾ‍ പശ്ചാത്തലത്തിൽ‍ ഒരുങ്ങുന്ന ‘പാണാവള്ളി പാണ്ഡവാസ്’ എന്ന ചിത്രത്തിലൂടെയാണ് പാഷാണം ഷാജിയുടെ സംവിധായകനായുള്ള അരങ്ങേറ്റം.  ചിത്രത്തിന്റെ രചന നിർവ്‍വഹിച്ചിരിക്കുന്നതും ഷാജിയാണ്.

പാണാവള്ളി പാണ്ധവാസ്, കാക്കത്തുരുത്ത് സെവൻസ് എന്നീ സെവൻസ് ഫുട്ബാൾ‍ ടീമുകളുടെ കിടമത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. സലിംകുമാർ‍, ഐ.എം വിജയൻ, സോഹൻ സീനുലാൽ‍, നോബി എന്നിവർ‍ക്കൊപ്പം പുതുമുഖങ്ങൾ‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് ആദ്യം ആരംഭിക്കും.

ചേർ‍ത്തലയ്ക്കടുത്ത് പാണാവള്ളിയും കന്പവും തേനിയും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർ‍വ്വഹിക്കുന്നത് ശെൽ‍വകുമാറാണ്. അനുരാഗ് മീഡിയയാണ് ചിത്രം നിർ‍മ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed