സഹപാഠിയെ പീഡിപ്പിച്ച് പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ


ബംഗളുരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടകയിൽ അഞ്ചു കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിൽ മാർച്ചിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്. പീഡനദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് വിദ്യാർഥികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ നിയമവും ചുമത്തിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ദളിത് സമുദായാംഗമാണ്. പെണ്‍കുട്ടിയും പ്രതികളും ഒരേ സ്കൂളിലുമാണ് പഠിച്ചിരുന്നത്.

ഈ വർഷം മാർച്ചിൽ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പെണ്‍കുട്ടിയെ വിദ്യാർത്ഥികൾ പീഡിപ്പിക്കുന്നത്. ലഹരി നൽകി മയക്കിയശേഷമായിരുന്നു പീഡനം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി, വിവരം പുറത്തുപറഞ്ഞാൽ സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുന്നത്. പീഡിപ്പിച്ച നാലു പേരെയും വീഡിയോ പ്രചരിപ്പിച്ച ഒരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed