മലയാള സിനിമ ഇനി അഹാന ഭരിക്കും: മാലാ പാർവ്‍വതി


കൊച്ചി: മലയാള സിനിമ ഇനി അഹാന കൃഷ്ണകുമാർ‍ ഭരിക്കുമെന്ന് നടി മാലാ പാർ‍വതി. ടൊവിനോ തോമസിനെ നായകനാക്കി നാവാഗതനായ അരുൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ലൂക്കയിലെ‍ അഹാനയുടെ പ്രകടനത്തെ പ്രശംസിച്ചാണ് മാലാ പാർ‍വതിയുടെ കുറിപ്പ്. ഈ വർഷത്തെ സംസ്ഥാന അവാർഡ് അഹാനയ്ക്ക് ആയിരിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും മാല പാർവതി ഫേസ്ബുക്കിൽ കുറിച്ചു. 

എന്നാൽ സിനിമ കാണുന്നതിന് മുന്പ് തന്‍റെ പ്രസ്താവന വിലയിരുത്തരുതെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം മാല പാർവതിക്ക് നന്ദി പറഞ്ഞ് അഹാനയും രംഗത്തെത്തി. മാമിന്റെ പോസ്റ്റ് വായിച്ച് തന്റെ കണ്ണുകൾ നിറഞ്ഞു. തനിക്ക് ഇതിന് മുന്പ് ഒരു അവാർഡ് കിട്ടിയിട്ടില്ല, അതുകൊണ്ടുതന്നെ ഒരു അവാർഡ് കിട്ടുക എന്നാൽ എങ്ങനെയായിരിക്കുമെന്ന് തനിക്കറിയില്ല. എന്നാൽ തനിക്ക് ലഭിച്ച ആദ്യ അവാർഡായി ഈ പോസ്റ്റിനെ കാണുന്നുവെന്നും താരം വ്യക്തമാക്കി. വാട്‌സ്ആപ്പിലൂടെ പത്തിലധികം ആളുകൾ തനിക്ക് മാല പാർവതിയുടെ പോസ്റ്റ് അയച്ചുനൽകി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു അത് കാണുന്പോൾ. ചിത്രം കണ്ടതിന് ശേഷം തന്നെ വിളിച്ച് സംസാരിച്ചതിനും നന്ദി. ഇത് സൂചിപ്പിക്കുന്നത് താങ്കളൊരു മികച്ച കലാകാരി കൂടിയാണെന്നാണ്. അഹാന ഇൻ‍സ്റ്റഗ്രാമിൽ‍ കുറിച്ചു..

You might also like

  • Lulu Exchange
  • Straight Forward

Most Viewed