എൻ..എഫ് വർഗീസിന്റെ പേരിൽ നിർമാണക്കമ്പനി ആരംഭിച്ച് കുടുംബം
എറണാകുളം: മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടൻ എൻ.എഫ് വർഗീസിന്റെ പേരിൽ നിർമാണക്കന്പനി ആരംഭിച്ച് കുടുംബം. എൻ.എഫ്. വർഗീസ് പിക്‌ചേഴ്‌സ് എന്നാണ് നിർമ്മാണ സംരഭത്തിന്റെ പേര്. പ്രൊഡക്‌ഷൻ കന്പനിയുടെ ആദ്യ സംരംഭം നവാഗതയായ ബിബിത റിൻ സംവിധാനം ചെയ്യുന്ന ‘പ്യാലി’ എന്ന ചിത്രമാണ്. സിനിമയുടെ പൂജ എറണാകുളത്ത് വച്ചു നടന്നു. എൻ.എഫ്. വർഗീസിന്റെ മകൾ സോഫിയയും ഭർത്താവ് സാബുവുമാണ് നിർമ്മാണക്കന്പനിക്കു പിന്നിൽ.എൻ.എഫ് വർഗീസ് പ്രൊഡക്ഷൻസിനെ ബാനറിൽ വരുന്ന ആദ്യ ചിത്രം പ്യാലിയുടെ പൂജ ബബിത തന്നെയാണ് പ്യാലിയുടെ തിരക്കഥയും എഴുതിയിരിക്കുന്നത്. അവളാണ് അവന്റെ ലോകം എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ഛായാഗ്രഹണം ജിജു സണ്ണി. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിംഗ്് ദീപു ജോസഫ്. രഞ്ജി പണിക്കർ, കെ.എസ്. പ്രസാദ്, നാദിർഷ, അരുൺ ഗോപി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിനിമയുടെ സ്വച്ച്ഓൺ കർമവും നടന്നു.
എൻ.എഫ്. വർഗീസിന്റെ പേരിൽ പ്രൊഡക്‌ഷൻ കന്പനി ആരംഭിക്കുന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത് നടി മഞ്ജു വാര്യരാണ്.
‘ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളിൽ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എൻ.എഫ്.വർഗീസ്. ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തിൽ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വർഗീസേട്ടന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആരംഭിക്കുന്ന ഈ പുതിയ നിർമാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയിൽ ഒരുപാട് നല്ല സിനിമകൾ നമുക്ക് കാണാന്‍ സാധിക്കട്ടെ.’മഞ്ജു കുറിച്ചു.

