ജെയിംസ് ബോണ്ട് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


വാഷിംഗ്ടൺ: ലോകമെന്പാടുമുള്ള സിനിമ പ്രേക്ഷകർ‍ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് പരന്പരയിലെ പുതിയ സിനിമയിലെ നായകൻ ഡാനിയൽ‍ ക്രേഗിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ലൊക്കേഷൻ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒസ്‍കർ‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. 

നേരത്തെ  ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഡാനിയൽ‍ ക്രേഗിന് പരുക്കേറ്റിരുന്നു. തുടർ‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താൽ‍ക്കാലികമായി നിർ‍ത്തിവയ്‍ക്കുകയും ചെയ്‍തിരുന്നു. ചെറിയ ശസ്‍ത്രക്രിയയ്‍ക്ക് ശേഷം ഡാനിയൽ‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു. ലണ്ടനിലാണ് ഇപ്പോൾ‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed