സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹനല്ല: ടൊവിനോ തോമസ്


കൊച്ചി: സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് താൻ യോഗ്യനല്ലെന്ന് യുവതാരം ടൊവിനോ തോമസ്. തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാൽ അത് പാകമില്ലാത്ത ട്രൗസർ ധരിച്ച അവസ്ഥപോലെ ആകുമെന്നും താരം പറഞ്ഞു. ആൻഡ് ദ് ഓസ്കർ‍ ഗോസ് ടു എന്ന സിനിമയുടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ടൊവിനോ.

‘ഇന്നത്തെ സൂപ്പർസ്റ്റാറുകൾ എന്നു വിളിക്കുന്ന നമ്മുടെ സീനിയർ നടന്മാർ, അവർ ആ പേരിന് അർഹരായത്, ഞാൻ ചെയ്ത അഞ്ചാറ് സിനിമകൾ ചെയ്തിട്ടല്ല. ദശാബ്ദങ്ങളായി അവർ മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുകയും ഇപ്പോഴും നമ്മെ രസിപ്പിച്ചുകൊണ്ടും ഇരിക്കുകയാണ്. അവർക്ക് അതിനുളള അർഹത ഉണ്ട്. എനിക്ക് ആ അർഹത വരുന്ന സമയത്ത് വിളിച്ചാൽ ഞാൻ ഒന്നും പറയില്ല. ഇപ്പോൾ ആ വിളിക്ക് എനിക്ക് അർഹതയില്ല, ആ വിശേഷണം ദഹിക്കുന്നില്ല. പാകമാകാത്ത ട്രൗസർ ഇട്ടതുപോലിരിക്കും. നല്ല നടൻ എന്ന വിളി കേൾക്കാനാണ് എനിക്ക് ഇഷ്ടം. അതിനാണ് ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.’ ടൊവിനോ പറഞ്ഞു.

‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ കൂടുതൽ വനിതകൾ വരണം എന്ന അഭിപ്രായക്കാരനാണ് താനെന്നും പക്ഷേ, അതിന്റെ പേരിൽ ചേരിതിരിഞ്ഞു തർക്കിക്കുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed