ഛായാഗ്രഹകൻ വിഷ്ണു ശർമ്മ വിവാഹിതനായി


കൊച്ചി: ഛായാഗ്രഹകൻ വിഷ്ണു ശർമ്മ വിവാഹിതനായി. അപർ‍ണ അജയനാണ് വധു. ഇരിങ്ങാലക്കുട എം.സി. പി ഓഡിറ്റോറിയത്തിൽ‍ വെച്ച് നടന്ന വിവാഹ ചടങ്ങിൽ മലയാളം−തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേർ‍ പങ്കെടുത്തു. രഞ്ജി പണിക്കർ‍, ബേസിൽ‍ ജോസഫ് നടൻ അരുൺ‍ കുര്യൻ‍, നീരജ് മാധവ് തുടങ്ങി നിരവധിപേർ നവ ദന്പതികൾക്ക് ആശംസകൾ നൽകാൻ എത്തി. 

 

എസ്കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി എത്തിയ വിഷ്ണു കുഞ്ഞിരാമായണം, ഗോദ, ആൻമരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങളിലൂടെ പിന്നീട് ശ്രദ്ധനേടി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കും വിഷ്ണു ക്യാമറ ചലിപ്പിച്ചു.  തമിഴിൽ‍ മീണ്ടും ഒരു കാതൽ‍ കദൈയ്ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സമാന്തയും നാഗചൈതന്യയും അഭിനയിച്ച മജിലിയാണ് വിഷ്ണു ക്യാമറ ചെയ്ത അവസാന ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed