താരപദവി എന്നിൽ ചുമത്തി തന്ന ഒന്ന്
കൊച്ചി: താരപദവിയെ കുറിച്ചും സിനിമയോടുള്ള താല്‍പര്യത്തെക്കുറിച്ചും മനസ്സ് തുറനന്ന് മമ്മൂട്ടി. താരപദവി തന്നില്‍ ചുമത്തിതന്ന ഒന്നാണെന്ന് മമ്മൂട്ടി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'താരപരിവേഷം ഒരു പദവിയല്ല. ആര്‍ജ്ജിച്ചെടുക്കുന്നതുമല്ല. അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണ്. നിങ്ങള്‍ ഒരു താരമാണ് എന്ന് പറഞ്ഞാണ് താരപരിവേഷം നിങ്ങളിന്മേല്‍ ചാര്‍ത്തി നല്‍കുന്നത്. ഇത് മനസ്സില്‍ വെയ്ക്കരുത്.
പരാജയങ്ങളെ ഭയക്കാറില്ല. പക്ഷെ, ബാധിക്കാറുണ്ട്. ഞാന്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന നടനാണ്. മമ്മൂട്ടി പറയുന്നു.
ചരിത്രം കഥ പറയുന്ന പത്മകുമാര്‍ ചിത്രമായ മാമാങ്കത്തിന്റെ ആവേശത്തിലാണ് താരം ഇപ്പോള്‍.

