പ്രിയ വാര്യർ വീണ്ടും ഹിന്ദിയിൽ


കൊച്ചി: ഒരു അഡാര്‍ ലൗവിന് ശേഷം ശ്രീദേവി ബംഗ്ലാവ് എന്ന  ഹിന്ദി ചിത്രത്തിലാണ്  പ്രിയ വാര്യര്‍ അഭിനയിച്ചത്. അടുത്തതും ഹിന്ദി സിനിമയിലാണ് താരം അഭിനയിക്കുന്നതെന്നാണ് പുതിയ വാർത്തകൾ.  ലൗവ് ഹാക്കേഴ്‍സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലഖ്നൗ, ഡൽഹി, ഗുര്‍ഗൗണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.

അതിനിടെ ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്നുള്ള പ്രിയ വാര്യരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed