സൂപ്പര്‍ സ്റ്റാര്‍ വിളി കൊണ്ട് എന്തു പ്രയോജനം? അതു വെറുതെ സമയം കളയലാണ്; പാര്‍വ്വതി


കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വ്വതി തിരുവോത്ത്. സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കുന്നതെന്നും അറിയില്ലെന്ന് ഒരു വാർത്താമാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു.

‘സ്റ്റാര്‍ഡം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയെങ്കിലും സ്വാധീനിക്കലാണോ, ഇമേജാണോ, താരാരാധന മൂത്ത് ഭ്രാന്താവുന്ന ആള്‍ക്കാര്‍ ഇടുന്നതാണോ, ഇതൊന്നും എനിക്കറിയില. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്.

പക്ഷേ എനിക്ക് സ്റ്റാര്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഫഹദ്, അസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്റെ സൂപ്പര്‍ ആക്ടര്‍മാര്‍’- പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed