'ലൂസിഫര്‍ 2' പ്രഖ്യാപിച്ച് പൃഥ്വിരാജ്
കൊച്ചി: ആരാധകരുടെ ആകാംക്ഷയ്ക്ക് പരിസമാപ്തി കുറിച്ച് പൃഥ്വിരാജ് ലൂസിഫർ 2 പ്രഖ്യാപിച്ചു. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് 'എംപുരാന്‍' ലൂസിഫറിന്റെ രണ്ടാം ഭാഗം മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പൃഥ്വിരാജ് പ്രഖ്യാപിച്ചത്.
സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞു. ലൂസിഫര്‍ ഇത്ര വലിയ വിജയമായതിനാലാണ് രണ്ടാംഭാഗം യാഥാര്‍ത്യമാക്കാന്‍ കഴിയുന്നതെന്നും ഇരുവരും പറഞ്ഞു.
കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് എന്പുരാൻ. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥം.
പൃഥ്വി വ്യക്തമാക്കി. ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതേ സമയം എംപയര്‍ ( ചക്രവര്‍ത്തി) തമ്പുരാന്‍ എന്നീ പദങ്ങളുടെ സംയോജനം കൂടിയായി ഈ വാക്ക് കാണുന്ന ആരാധകരുണ്ട്. വലിയ സാമ്രാജ്യം ഭരിക്കുന്ന അധോലോക നായകനാണ് ചിത്രത്തില്‍ ഒപ്പം മോഹന്‍ലാലിന്‍റെ പതിവ് 'തമ്പുരാന്‍' ശൈലിയും ഒന്നിപ്പിച്ചും ഈ വാക്ക് വായിച്ചെടുക്കാം.

