ബീഹാറിൽ‍ കൊടും ചൂട് തുടരുന്നു: മരിച്ചവരുടെ എണ്ണം 184 ആയി


ജയ്പൂർ: ബീഹാറിൽ‍ കൊടും ചൂട് തുടരുന്നു. ഉഷ്ണ തരംഗത്തിൽ‍ മരിച്ചവരുടെ എണ്ണം 184 ആയി. 45 ഡിഗ്രി സെൽ‍ഷ്യസാണ് താപനില. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ‍ താപനില രേഖപ്പെടുത്തിയ ഗയയിൽ‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ സൂര്യാഘാതമേറ്റ് മരിച്ചത് 35 പേരാണ്.

സംസ്ഥാനത്തിൻറെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കണക്കിലെടുത്ത് ഈ മാസം 22 വരെ സർ‍ക്കാർ‍ സ്കൂളുകൾ‍ക്ക് അവധി പ്രഖ്യാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed