അശ്ലീലചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകന് എതിരെ കേസ്


 എറണാകുളം: തന്നോട് ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന്  ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയില്‍  നടന്‍ വിനായകന് എതിരെ പോലീസ് കേസ്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകൾ ചുമത്തിയാണ്  കല്‍പ്പറ്റ പോലീസ് കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല-എന്നായിരുന്നു മൃദുല കുറിച്ചത്. വിനായകനുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed