വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ പ്രതിഷേധം; കോൺഗ്രസിൽ അതൃപ്തി പുകയുന്നു


ശാരിക l കേരളം

കൽപ്പറ്റ: കോൺഗ്രസ് ഹൈക്കമാൻഡിനും നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ പോസ്റ്റർ പ്രതിഷേധം. വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെയാണ് പോസ്റ്ററുകളിലെ പ്രധാന വിമർശനം.

കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും വയനാട് അടുത്ത അമേഠിയായി മാറുമെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിഎടുപ്പുകാരൻ മാത്രമാണെന്നും പോസ്റ്ററിൽ പരിഹാസമുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും തീരുമാനങ്ങൾ വിഡ്ഢിത്തമാണെന്നും ഇതിന് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററുകൾ വ്യക്തമാക്കുന്നു.

വയനാടിനെ രാഹുലും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. ആരുടെയും പേര് വെക്കാതെ പ്രത്യക്ഷപ്പെട്ട ഈ പ്രതിഷേധം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് പരസ്യമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

 

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed