വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല; മന്ത്രിസഭയിലേക്കില്ലെന്ന് സൂചന


ശാരിക l കേരളം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ എഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കമാൻഡിനെ കടുത്ത അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്റെ സീനിയോരിറ്റി പരിഗണിച്ചില്ലെന്നും പാർട്ടിയിൽ അച്ചടക്കം പാലിച്ചിട്ടും തനിക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

തീരുമാനത്തിലുള്ള പ്രതിഷേധസൂചകമായി നിയമസഭാ കക്ഷിയോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും പുതിയ മന്ത്രിസഭയിൽ താൻ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്കാണ് ഈ നീക്കം വഴിതുറന്നിരിക്കുന്നത്.

article-image

ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed