അങ്ങനെ ആ വാഗ്‍ദാനം നിറവേറ്റി അമിതാഭ് ബച്ചൻ
ന്യൂഡൽഹി: ബിഹാറിലെ 2100 കര്‍ഷകരുടെ വായ്‍പ ബാധ്യത ഏറ്റെടുത്ത് വീട്ടി അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് കര്‍ഷകരുടെ ലോണ്‍ അടച്ച കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചൻ 2100 കര്‍ഷകരുടെ വായ്‍പ ബാധ്യത ഏറ്റെടുത്ത് വീട്ടിയത്. നേരത്തെ ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ലോണ്‍ വീട്ടാനും അമിതാഭ് ബച്ചൻ സഹായം നല്‍കിയിരുന്നു.

