'എവിടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
എറണാകുളം: ബോബി സഞ്ജയുടെ കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം എവിടെയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. കെ.കെ രാജീവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ.ജയന്‍, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ കൃഷ്ണന്‍ സി. ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

