ബിജു മേനോനും ഷെയിൻ നിഗമും ഒന്നിക്കുന്നു


കൊച്ചി: ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഡാനിയേൽ കേൾക്കുന്നുണ്ട് എന്ന ചിത്രത്തിലൂടെ ബിജു മേനോനും യുവതാരം ഷെയ്‌ൻ നിഗമും ഒന്നിക്കുന്നു. മീശമാധവന്റെ നിർമ്മാതാക്കളിലൊരാളായ സുധീഷും രക്ഷാധികാരി ബൈജുവിന്റെ നിർമ്മാതാക്കളിലൊരാളായ അലക്സും ബിനുവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ പകുതിയോടെ ആരംഭിക്കും. നവാഗതനായ അനില്ലാൽ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരികയാണ്. മധുനീലകണ്ഠനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: വിദ്യാസാഗർ. എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം.

മമ്മൂട്ടിയോടൊപ്പം ഗാനഗന്ധർവനിലും മോഹൻലാലിനോടൊപ്പം ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈനയിലും അഭിനയിച്ച് വരികയാണ് ജോണി ആന്റണി ഇപ്പോൾ. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന സച്ചി ചിത്രം അയ്യപ്പനും കോശിയിലും ജോണി ആന്റണി അഭിനയിക്കുന്നുണ്ട്. ജയറാം നായകനായി അഭിനയിച്ച മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറാണ് ജോണി ആന്റണി അഭിനയിച്ച് ഒടുവിൽ റിലീസായ ചിത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed