അനശ്വര നടന്‍ ജയന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങുന്നു


കൊല്ലം: അനശ്വര നടന്‍ ജയന് ജന്മനാടായ കൊല്ലത്ത് ആദ്യ സ്മാരകം ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നവീകരിക്കുന്ന ഐടി കോണ്‍ഫറന്‍സ് ഹാളാണ് ജയന്റെ സ്മാരകമാകുന്നത്. ജയന്‍ ആരാധകരുടെ 38 വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. രണ്ട് കോടി ചെലവിട്ടാണ് ജില്ലാ പഞ്ചായത്ത് അംഗണത്തിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നത്. സമ്മേളനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഓഡിറ്റോറിയത്തില്‍ പുതിയ കസേരകള്‍ അടക്കം.

സജ്ജീകരിക്കും. ജയന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന ഓലയിലിന് തൊട്ടടുത്താണ് ഓഡിറ്റോറിയം. ജയന്റെ കൂറ്റന്‍ ഛായാചിത്രവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ജയന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ചിത്രീകരിച്ച് ഭിത്തിയില്‍ പതിപ്പിക്കും. തെന്നിന്ത്യയിലെ പ്രമുഖ നടനെക്കൊണ്ട് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ ആലോചന. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed