സത്യൻ-ശ്രീനി ചിത്രം മലയാളി : ഫഹദ് നായകൻ
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളി എന്ന് പേരിട്ടു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകൻ. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിന് ശേഷമാണ് സത്യനും ഫഹദും വീണ്ടും ഒന്നിക്കുന്നത്. പ്രകാശൻ എന്ന കഥാപാത്രത്തെയാണ് മലയാളി എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സത്യൻ അന്തിക്കാട് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയ്ക്ക് അവസാന നിമിഷം പേരിടുന്ന പരിപാടി അവസാനിപ്പിച്ച് മുന്നേ പേരും പ്രഖ്യാപിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം. എസ്. കുമാറാണ് ഛായാഗ്രാഹണം.

