എൻ.ടി­.ആറി­ന്റെ­ ജീ­വി­തം സി­നി­മയാ­കു­ന്നു­


നടനും നിർമ്മാതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.ആറിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. തേജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ.ടി.ആർ ആയെത്തുന്നത് അദ്ദേഹത്തിന്റെ മകൻ നന്ദമുരാരി ബാലകൃഷ്ണയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം രാമകൃഷ്ണ സ്റ്റുഡിയോസിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവ്വഹിച്ചു. ബാഹുബലിക്കുശേഷം കീരവാണി സംഗീതം ചെയ്യുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എൻ.ടി.ആർ. കുച്ച് കുച്ച് ഹോത്താ ഹെ, ക്രിഷ്, എം.എസ് ധോണി അൺ ടോൾഡ് സ്റ്റോറി എന്നീ ചിത്രങ്ങളുടെ ക്യാമറ ചെയ്ത മലയാളി കൂടിയായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. സായ് കോറപതി, വിഷ്ണുവർദ്ധൻ എന്നിവർക്കൊപ്പം ബാലകൃഷ്ണയും നിർമ്മാണത്തിൽ പങ്കാളിയാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed