ഗണപതി­ നാ­യകനാ­കു­ന്നു­


മലയാളി പ്രേക്ഷകരുടെ പ്രിയ ബാലതാരം ഗണപതി നായകനാകുന്നു. നവാഗതനായ ഡഗ്ലസ് ആൽഫ്രസ് സംവിധാനം ചെയ്യുന്ന 'വള്ളിക്കുടിലിലെ വെള്ളക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള ഗണപതിയുടെ അരങ്ങേറ്റം.   കർഷകനായ ജോസഫിന്റേയും മേരിയുടേയും കുടുംബത്തിന്റെ രസകരമായ കഥ പറയുന്ന സിനിമയിൽ ജോസഫായി ലാലും മേരിയായി മുത്തുമണിയും എത്തുന്നു. 

അജു വർഗ്ഗീസ്, സാജു നവോദയ, മറിമായം ശ്രീകുമാർ, കുണ്ടറ ജോണി, കുളപ്പുള്ളി ലീല എന്നിവരും പ്രധാന വേഷത്തിലെത്തും. മലർ സിനിമാസിന്റെ ബാനറിൽ ജുവിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് ജോൺ, ജിജോ ജസ്റ്റിൻ, ഡഗ്ലസ് ആൽഫ്രഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed